വിമർശനങ്ങളെ എങ്ങനെയാണ് നിങ്ങൾ നേരിടുന്നത് ?? നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെ മറ്റുള്ളവർ വിമർശനാത്മക ചിന്താഗതിയോടെ നിരീക്ഷിക്കുമ്പോഴും വിലയിരുത്തുമ്പോഴും നിങ്ങൾ സമ്മർദ്ദത്തിലാകാറുണ്ടോ ?? അത്തരം വിലയിരുത്തലുകൾ നിങ്ങൾ ഭയക്കുന്നുണ്ടോ ??

അത്തരം വിമർശനങ്ങളോടുള്ള, വിലയിരുത്തലുകളോടുള്ള എന്റെ കാഴ്ച്ചപ്പാടുകളെ മാറ്റി മറിച്ച ഒരു കൂട്ടായ്മയാണ് NaITER (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച്) കുടുംബം. ട്രെയിനിങ് മേഖലയിൽ കൂടെയുള്ളവർ നമ്മുടെ സെഷൻ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് പല അത്തരത്തിലുള്ള കൂട്ടായ്മയിലും കാണാൻ സാധിക്കില്ല. അത് പ്രധാന കാരണം ഈഗോ തന്നെയാണ്. എന്നാൽ അത്തരത്തിൽ പരസ്പരം നിരീക്ഷിച്ചും വിലയിരുത്തിയും തിരുത്തിയും പ്രോത്സാഹിപ്പിച്ചും കൂടെനിന്നും താങ്ങിനിർത്തിയും ഒക്കെ ഓരോരുത്തരും മുന്നേറുന്ന കാഴ്ച്ച NaITER-ൽ ഞാൻ കണ്ടു. അനുഭവിച്ചു…

10.09.2022 ന് തിരുവനന്തപുരം വേളി യൂത്ത് ഹോസ്റ്റലിൽ വെച്ച് നടന്ന Platform 4.0 ട്രൈനേഴ്‌സ് മാസ്റ്ററി പ്രോഗ്രാം അത്തരത്തിൽ ഒന്നായിരുന്നു. ഒരു ട്രെയിനർ എന്ന നിലയിൽ പാഠമാക്കേണ്ട ഒരുപാട് വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഓരോന്നും ഒന്നിനൊന്ന് മികച്ചത്. ട്രെയിനർ എന്ന തലത്തിൽ നിന്നുകൊണ്ട് നവമാധ്യമങ്ങളെ എങ്ങനെ കൃത്യമായി ഉപയോഗപ്പെടുത്താം എന്നതായിരുന്നു ഞാൻ കൈകാര്യം ചെയ്ത വിഷയം.

Leave a Reply

Your email address will not be published. Required fields are marked *