ദൃശ്യവൽക്കരണം

വ്യക്തിത്വ വികാസത്തിനായി ഉപയോഗിക്കാൻ കഴിയുന്ന ഒരു രീതിയാണ് വിഷ്വലൈസേഷൻ (ദൃശ്യവത്കരണം). ആത്മവിശ്വാസം വർധിപ്പിക്കാൻ നിങ്ങൾക്ക് ഈ രീതി ഉപയോഗിക്കാം. ദൃശ്യവത്കരണം എന്ന ഈ രീതി ചെയ്യുമ്പോൾ കണ്ണുകൾ അടച്ച് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആത്മവിശ്വാസം തോന്നിക്കുന്ന ഒരു രംഗം അല്ലെങ്കിൽ സാഹചര്യം മനസ്സിൽ ചിത്രീകരിക്കുക. ഇതോടെ നിങ്ങളുടെ ഉപബോധമനസ്സ് അതിനായി തയ്യാറെടുക്കുന്നു. അതുവഴി നിങ്ങളുടെ പെരുമാറ്റത്തിലും ജീവിതത്തിലും ആത്മവിശ്വാസം വളർത്തുവാൻ സാധിക്കും. നിങ്ങളുടെ ഉപബോധമനസിന് ഭാവനയും യാഥാർത്ഥ്യവും തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് തന്നെ തുടർച്ചയായി ഇത്തരത്തിൽ ആത്മവിശ്വാസത്തോടെയുള്ള സാഹചര്യങ്ങൾ വിഷ്വലൈസ് ചെയ്യുമ്പോൾ അത്തരം സാഹചര്യത്തിലൂടെ നാം കടന്ന് പോയ അനുഭവം നമുക്ക് ലഭിക്കുന്നു. ഇതിലൂടെ ഇനി നേരിടുന്ന അത്തരം സാഹചര്യത്തിലും അതിനെ ആത്മവിശ്വാസത്തോടെ നേരിടാൻ നിങ്ങൾക്ക് കഴിയും.

ദൃശ്യവത്കരണം പ്രവർത്തിക്കുന്നത് എങ്ങനെ ?

  • ഉപകരണങ്ങളൊന്നും ആവശ്യമില്ലാത്ത, വളരെ എളുപ്പത്തിൽ ചെയ്യുവാൻ കഴിയുന്ന, ലളിതമായ പ്രവർത്തനമാണ് ദൃശ്യവത്കരണം.
  • ഇതിനായി ശാന്തവും നിശബ്ദവുമായ ഒരു അന്തരീക്ഷം തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ കണ്ണുകൾ അടച്ച്, നിങ്ങൾ ആത്മവിശ്വാസം ഇല്ലാതെ നേരിട്ട ഒരു സംഭവത്തെകുറിച്ചോ നേരിടാൻ ഇടയുള്ള സംഭവത്തെക്കുറിച്ചോ ഓർക്കുക.
  • എല്ലാം വിശദമായി സങ്കൽപ്പിക്കുക. ആ സാഹചര്യത്തിൽ എത്ര ആളുകളുണ്ട്, സാഹചര്യം നടക്കുന്നിടത്ത് നിങ്ങൾ എങ്ങനെയിരിക്കും, മറ്റുള്ളവർ എങ്ങനെയിരിക്കും തുടങ്ങി പ്രസക്തമായ എല്ലാം വ്യക്തമായി ഓർക്കുക.
  • ഈ സാഹചര്യത്തെ വളരെ ആത്മവിശ്വാസത്തോടെ സമീപിക്കുകയാണെങ്കിൽ എന്തായിരിക്കും ഫലം എന്ന് വ്യക്തമായി ചിന്തിക്കുക.
  • ആത്മവിശ്വാസം ഉണ്ടായപ്പോൾ നിങ്ങൾക്കുണ്ടായ മാറ്റത്തെക്കുറിച്ച് ചിന്തിക്കുക.
  • നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വീണ്ടും വീണ്ടും ഈ വ്യായാമം ചെയ്യുക. ഓരോ ദിവസവും ഓരോ സാഹചര്യങ്ങൾ മാറി മാറി ചിന്തിക്കുക.

ആദ്യ ദിനങ്ങളിൽ നിങ്ങളുടെ ചിന്തകൾക്കിടയിൽ ആത്മവിശ്വാസക്കുറവ് മൂലം ഉണ്ടാകാനിടയുള്ള വിപത്തുകളും പ്രശ്നങ്ങളും കയറി വന്നേക്കാം. എന്നാൽ അത്തരത്തിൽ തുടർച്ചയായി ഈ പ്രവർത്തനം ചെയ്യുമ്പോൾ നിങ്ങളുടെ ദൃശ്യവത്കരണത്തിൽ നിങ്ങൾ വളരെ ആത്മവിശ്വാസം ഉള്ള ആളായി കാണുവാൻ നിങ്ങൾക്ക് കഴിയും. അത്തരത്തിൽ കഴിഞ്ഞാൽ ജീവിതത്തിലും ആത്മവിശ്വാസം ഉള്ള ആളായി നിങ്ങൾ മാറും.

ആത്മവിശ്വാസവുമായുള്ള ബന്ധം

ഭയപ്പെടുത്തുന്ന സാഹചര്യങ്ങളെ നേരിടാനുള്ള ഒരു നല്ല മാർഗമാണ് ദൃശ്യവൽക്കരണം. കൂടുതൽ ശാന്തമായും ആത്മവിശ്വാസത്തോടെയും ദൃശ്യവൽക്കരണം ചെയ്യുവാൻ പഠിക്കുക. ആവർത്തിക്കുന്നതിലൂടെ വിഷ്വലൈസേഷൻ എന്ന പ്രവർത്തനം നിങ്ങളെ ആത്മവിശ്വാസമുള്ള പെരുമാറ്റത്തിന് ഉടമയാക്കും. നിങ്ങളുടെ ഉപബോധമനസ്സ് അത് പഠിക്കുകയും വിഷമകരമായ സാഹചര്യം കൈകാര്യം ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.


നിർദ്ദേശങ്ങൾ സംഗ്രഹിക്കുന്നു.

  • ശാന്തമായ ഒരു സ്ഥലത്തേക്ക് പോകുക.
  • വളരെ സുഖകരമായ രീതിയിൽ ഇരുന്ന് കണ്ണുകൾ അടയ്ക്കുക.
  • 10 മിനിറ്റ് അസുഖകരമായ സാഹചര്യം ദൃശ്യവൽക്കരിക്കുക.

ഇനിയുള്ള ദിവസങ്ങളിൽ രാവിലെ 6 മണിക്ക് മുമ്പ് തന്നെ എഴുന്നേൽക്കുക. രാവിലെ എഴുന്നേറ്റ് ആദ്യത്തെ 30 മിനിട്ടോളം ഇതിനായി മാറ്റിവെക്കുക. ഈ സമയത്ത് മൊബൈൽ ഉപയോഗിക്കുന്നതിനോ നവമാധ്യമങ്ങൾ നോക്കുന്നതിനോ നിങ്ങൾ മുതിരരുത്.