നിങ്ങൾ വിഷലിപ്തരായ ആളുകളുടെ അടുത്തായിരിക്കുമ്പോൾ നിങ്ങളുടെ ജീവിതം അരോചകമായിരിക്കും.. ഭാഗ്യവശാൽ, അതിൽ നിങ്ങൾക്ക് ചെയ്യുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. വിഷലിപ്തമായ ബന്ധങ്ങളുടെ ആഘാതം നിർവീര്യമാക്കി നിങ്ങളുടെ ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ചില നുറുങ്ങുകൾ ഇതാ:

  • വ്യക്തിയുടെ പോസിറ്റീവ് വശങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഈ വിദ്യ നിങ്ങളുടെ ശ്രദ്ധ മാറ്റാൻ സഹായിക്കുന്നു. നിങ്ങൾ എല്ലാവരും അവരുടെ നെഗറ്റീവ് വശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, അവർ നിങ്ങൾക്ക് ചുറ്റുമുള്ളപ്പോഴെല്ലാം അരോചകമായി നിങ്ങൾക്ക് തോന്നും.
  • നിങ്ങളെ കുറിച്ചും മറ്റേ വ്യക്തിയുമായുള്ള ബന്ധത്തെ കുറിച്ചും ഒരു അജണ്ടയും ഇല്ലാത്ത ഒരു നിഷ്പക്ഷ വ്യക്തിയുമായി പ്രവർത്തിച്ചുകൊണ്ട് കാഴ്ചപ്പാട് നേടുക. ഒരു കൗൺസിലറോ, പരിശീലകനോ, അയൽക്കാരനോ അല്ലെങ്കിൽ സഹപ്രവർത്തകനോ ആകാം ഈ വ്യക്തി. നിങ്ങളുടെ വിഷമങ്ങൾ പറഞ്ഞ് അനുകമ്പ നേടുകയോ മറ്റേ വ്യക്തിയെ കുറ്റപ്പെടുത്തി പറയുവാൻ മറ്റൊരാളെ കൂടി കൂട്ടുകയോ അല്ല ഇതിന്റെ ഉദ്ദേശ്യം. മറിച്ച്, നിങ്ങളുടെ പ്രവർത്തനങ്ങൾ നിഷ്പക്ഷമായി വിലയിരുത്തുന്നതിനും എങ്ങനെ മുന്നോട്ട് പോകാം എന്ന ആശയം തയ്യാറാക്കുന്നതിനുമാണ്.
  • ഉത്തരവാദിത്തം ഏറ്റെടുക്കുക. നിങ്ങളോടുള്ള ആ വ്യക്തിയുടെ പെരുമാറ്റത്തിനും അത് തുടരാനുള്ള സാഹചര്യം ഒരുക്കുന്നതിലും നിങ്ങളുടെ പെരുമാറ്റം വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഞാൻ ഇത് സംഭവിക്കാൻ അനുവദിക്കുന്നത് ? ഇതിൽ നിന്ന് ഞാൻ എന്താണ് പഠിക്കേണ്ടത് ? എന്ന് സ്വയം ചോദിക്കുക.
  • അതിരുകൾ സജ്ജമാക്കുക. നിങ്ങൾക്ക് ചുറ്റും അവർക്ക് ചെയ്യാൻ കഴിയുന്നതും ചെയ്യാൻ കഴിയാത്തതുമായ കാര്യങ്ങൾ മറ്റേ വ്യക്തിയെ അറിയിക്കുക. ആ വ്യക്തി എന്താണ് ചെയ്യുന്നതെന്നും ഭാവിയിൽ നിങ്ങളുടെ പ്രതീക്ഷകൾ എന്താണെന്നും കൃത്യമായി വിവരിക്കാൻ നിങ്ങൾക്ക് കഴിയണം.
  • നിങ്ങൾക്കായി പ്രവർത്തിക്കുകയും നിങ്ങളുടെ മാനസികാവസ്ഥയും വൈകാരിക ശേഷിയും മെച്ചപ്പെടുത്തുകയും ചെയ്യുക.
  • ബന്ധം അവസാനിപ്പിക്കുക. മേൽപ്പറഞ്ഞവയെല്ലാം പരീക്ഷിച്ചതിന് ശേഷം ഒന്നും മാറുന്നില്ലെങ്കിൽ, നിങ്ങൾ ബന്ധത്തിൽ നിന്ന് അകന്നുപോയ സമയമാണിത്.

ഇത് അത്ര എളുപ്പമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം! പക്ഷേ, നിങ്ങളെ തന്നെ കാർന്ന് തിന്നുന്ന ഒരു ബന്ധത്തിൽ നിങ്ങൾ തുടരേണ്ടതുണ്ടോ എന്ന് സ്വയം ചോദിക്കുക.

Prasad Vattapparamb
Psychological Counsellor, Trainer and Socializer

Leave a Reply

Your email address will not be published. Required fields are marked *